Directory

വിക്കിപീഡിയ:പകർപ്പവകാശത്തെ പറ്റിയുള്ള ചോദ്യങ്ങൾ - വിക്കിപീഡിയ Jump to content

വിക്കിപീഡിയ:പകർപ്പവകാശത്തെ പറ്റിയുള്ള ചോദ്യങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിലവിലുള്ള ചിത്രത്തിൽ എപ്രകാരം ഒരു പകർപ്പവകാശ അറിയിപ്പ് ചേർക്കാം
  1. ചിത്രത്തിന്റെ വിവരണ താളിൽ ചെന്ന് (പ്രമാണം: എന്ന പൂർവ്വപദത്തിൽ ആരംഭിക്കുന്ന താളിൽ), ഈ താൾ തിരുത്തുക എന്നതിൽ ഞെക്കുക.
  2. വിക്കിപീഡിയ:ചിത്രങ്ങളുടെ പകർപ്പവകാശ അനുബന്ധങ്ങൾ എന്ന താളിൽ നിന്ന്, അനുയോജ്യമായ അറിയിപ്പ് തിരഞ്ഞെടുക്കുക. താങ്കൾ സൃഷ്ടിച്ച ചിത്രമാണെങ്കിൽ For image creators എന്നു തലക്കെട്ടിൽ നൽകിയിരിക്കുന്ന ഒന്നായിരിക്കും എടുക്കേണ്ടത്.
  3. ചിത്രത്തിന്റെ വിവരണ താളിന്റെ തിരുത്താനുള്ള പെട്ടിയിൽ റ്റാഗിന്റെ പേര് ചേർക്കുക (ഉദാ.; {{GFDL-self}}), ആദ്യം {{ എന്നും ഒടുവിൽ }} എന്നും ചേർക്കാൻ മറക്കരുത്.
  4. പകർപ്പവകാശം ഇല്ലാത്തതിനെ കുറിച്ച് ഓർമ്മിപ്പിക്കുന്ന കുറിപ്പുകൾ എന്തെങ്കിലുമുണ്ടെങ്കിൽ നീക്കുക (ഉദാഹരണത്തിന്, {{untagged}})
  5. സേവ് ചെയ്യുക.
  6. താങ്കളുടെ സംശയം തീർന്നില്ലങ്കിൽ, താഴെ "എങ്ങനെ ഒരു ചോദ്യം ചോദിക്കാം" എന്നതു കാണുക.
എങ്ങനെ ഒരു ചോദ്യം ചോദിക്കാം
  1. പുതിയൊരു ചോദ്യം ചോദിക്കാൻ താഴെയുള്ള "താങ്കൾക്കൊരു ചോദ്യം ചോദിക്കാൻ ഇവിടെ ഞെക്കുക" എന്ന കണ്ണി ഞെക്കുക.
  2. താങ്കളുടെ ചോദ്യം ചോദിച്ചതിനു ശേഷം, ഒടുവിലായി ~~~~ ടൈപ്പ് ചെയ്ത് ചേർത്ത് ഒപ്പ് ഇടുക.
  3. പുതുക്കലുകൾ നടന്നിട്ടുണ്ടോയെന്നറിയാൻ ഇടയ്ക്കിടെ ഈ താൾ പരിശോധിക്കുക, അല്ലെങ്കിൽ മറുപടി താങ്കളുടെ താളിൽ തരാൻ ആവശ്യപ്പെടുക.
  4. താങ്കളുടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാൽ ഇമെയിൽ വിലാസം നൽകരുത്. ഞങ്ങൾ മറുപടി ഇവിടെ തന്നെ തരുന്നതാണ്.



ഫോട്ടോ പകർപ്പവകാശ ടാഗ്

[തിരുത്തുക]

സർ, ഇന്ന് ഞാൻ അപ്ലോഡ് ചെയ്ത "മാത്തൂർ കാളികാവിൽ ഭഗവതി ടെമ്പിൾ" എന്ന ഫോട്ടൊ, എന്റെ കൂട്ടുകാരൻ എനിക്ക് മെയിൽ അയച്ചുതന്നതാൺ. അദ്ദേഹം പ്രസ്തുത ഫോട്ടൊ വിക്കീപീഡിയയിൽ ഉപയോഗിക്കുവാൻ എനിക്ക് സമ്മതം തന്നിട്ടുണ്ട്. പ്രസ്തുത ഫോട്ടോവിന് ഏത് പകർപ്പവകാശ പത്രമാണ് ഉപയോഗിക്കേണ്ടത് എന്ന് അറിയിക്കേണമെന്ന് വിനയത്തോടെ അപേക്ഷിക്കുന്നു.

എന്ന് മണികണ്ഠൻ .--Manikandan 07:18, 18 ജൂലൈ 2008 (UTC)[മറുപടി]

വിക്കിപീഡിയയിൽ മാത്രം ഉപയോഗിക്കാൻ അനുവാദം തന്നിട്ടുള്ള ചിത്രങ്ങൾ സ്വീകാര്യയോഗ്യമല്ല. അത്തരം ചിത്രങ്ങൾ നീക്കം ചെയ്യാനുള്ള ചിത്രങ്ങളുടെ ഗണത്തിൽ വരുന്നതായിരിക്കും. അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങൾ ആർക്കും നിബന്ധനകൾക്ക് വിധേയമായോ/അല്ലാതെയോ സ്വതന്ത്രമായി ഉപയോഗിക്കാൻ പറ്റുന്നവയോ അതല്ലെങ്കിൽ ന്യായോപയോഗ പരിധിയിൽ പെടുന്നതോ ആയിരിക്കണം. --സാദിക്ക്‌ ഖാലിദ്‌ 09:48, 18 ജൂലൈ 2008 (UTC)[മറുപടി]

വിക്കിമാപിയ

[തിരുത്തുക]

വിക്കിമാപിയയിലെ ചിത്രങ്ങൾ വിക്കിപീഡിയയിൽ ഉപയോഗിക്കാമോ.— ഈ തിരുത്തൽ നടത്തിയത് 202.164.142.65 (സംവാദംസംഭാവനകൾ)

ലേഖനങ്ങളിൽ വിക്കിമാപ്പിയയിൽ നിന്നുള്ള ഭൂപടം/ഉപഗ്രഹചിത്രം ഉപയോഗിക്കാവുന്നതല്ല. എങ്കിലും വിക്കിമാപിയയെ പറ്റിയുള്ള താളിൽ ന്യായോപയോ പരിധിയിൽ ഉപയോഗിക്കാവുന്നതാണ്. --സാദിക്ക്‌ ഖാലിദ്‌ 08:43, 11 ജനുവരി 2009 (UTC)[മറുപടി]

വൈക്കം മഹാദേവക്ഷേത്രത്തിന്റെ ചിത്രം അപ്‌ലോഡ്‌ ചെയ്യുവാൻ

[തിരുത്തുക]

എന്റെ കയ്യിൽ വൈക്കം മഹാദേവക്ഷേത്രത്തിന്റെ വിവിധ വശങ്ങളിൽ നിന്നുള്ള ചിത്രങ്ങളുണ്ട്‌. അത്‌ ഞാൻ എന്റെ ഡിജിറ്റൽ ക്യാമറയിൽ എടുത്തതാണ്‌. അത്‌ അപ്‌ലോഡ്‌ ചെയ്യണമെന്നുണ്ട്‌. അതിന്‌ എന്തൊക്കെ നിബന്ധനകളാണുള്ളത്‌?— ഈ തിരുത്തൽ നടത്തിയത് Vikasvaikom (സംവാദംസംഭാവനകൾ)

സുഹൃത്ത് ദയവായി ഈ താൾ സന്ദർശിക്കുക--Anoopan| അനൂപൻ 06:53, 17 ഏപ്രിൽ 2009 (UTC)[മറുപടി]

പോസ്റ്റൽ സ്റ്റാമ്പ്

[തിരുത്തുക]

പാകിസ്താൻ (ഒരു രാജ്യത്തിന്റെ)പോസ്റ്റൽ സ്റ്റാമ്പ് ഏത് ലൈസൻസ് ഉപയോഗിച്ച് നൽകും--സിദ്ധീഖ് | सिधीक|Sidheeq| صدّيق 20:34, 22 ഓഗസ്റ്റ് 2009 (UTC)[മറുപടി]

Commons:Commons:Copyright_tags#Pakistan, Pakistan - The Copyright Ordinance, 1962, എന്നീ താളുകൾ കാണുക. --സാദിക്ക്‌ ഖാലിദ്‌ 07:25, 23 ഓഗസ്റ്റ് 2009 (UTC)[മറുപടി]

പകർപ്പവകാശം

[തിരുത്തുക]

ചിത്രം പകർപ്പവകാശം ഉള്ളതാണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം? — ഈ തിരുത്തൽ നടത്തിയത് Rijolijo (സംവാദംസംഭാവനകൾ)

ഇവിടെ ചിത്രം എന്നുദ്ദേശിച്ചത് ഛായാചിത്രം(ഫോട്ടോഗ്രാഫ്) ആണ് ഉദ്ദേശിച്ചതെന്നു കരുതുന്നു. ചിത്രങ്ങളിലെല്ലാം അതിന്റെ നിർമ്മാതാവിന് പകർപ്പവകാശമുണ്ടായിരിക്കും. അവ പകർപ്പവകാശമുക്തമാക്കി പ്രസിദ്ധീകരിക്കുമ്പോഴോ, ഒരു നിശ്ചിത കാലയളവ് കഴിയുമ്പോഴോ ആണ് പകർപ്പവകാശം ഇല്ലാതാകുന്നത്. --Vssun 14:58, 8 ജനുവരി 2010 (UTC)[മറുപടി]

സിനിമയിൽ നിന്ന് സ്ക്രീൻ ഷോട്ട് ചേർക്കുന്നതിന്ന്

[തിരുത്തുക]

ബറാൻ എന്ന് സിനിമയെ കുറിച്ചുള്ള ലേഖനത്തിൽ ഒരു ചിത്രം ചേർക്കുന്നതിന്ന്(SCREEN SHOT) സഹായിക്കണം അതിന് ഏത് പകർപ്പ് അവകാശമാണ് ഉപയോഗിക്കേണ്ടത്? — ഈ തിരുത്തൽ നടത്തിയത് Unni.0p (സംവാദംസംഭാവനകൾ)

{{Non-free film screenshot}} എന്ന പകർപ്പവകാശാനുബന്ധം ഉപയോഗിക്കാം. കൂട്ടത്തിൽ ന്യായോപയോഗ ഉപപത്തിയും ചേർക്കണം. ഉദാഹരണത്തിന് പ്രമാണം:മോഹൻലാൽ-മഞ്ഞിൽ വിരിഞ്ഞ പൂക്കൾ.jpg ശ്രദ്ധിക്കുക. --Vssun (സുനിൽ) 10:50, 1 ഓഗസ്റ്റ് 2010 (UTC)[മറുപടി]

പകർപ്പവകാശ സംശയം

[തിരുത്തുക]

ഞാൻ എന്റെ തന്നെ ഒരു ചിത്രം എടുക്കാനായി എന്റെ ക്യാമറ ഒരു സുഹൃത്തിന് നൽകി ഒരു ചിത്രം എടുക്കുകയാണെങ്കിൽ ഈ ചിത്രത്തിന്റെ പകർപ്പവകാശം ആ സുഹൃത്തിനായിരിക്കുമോ? ആണെങ്കിൽ ഈ പകർപ്പവകാശം വിക്കിപ്പീഡിയയ്ക്ക് പുറത്ത് (ഒ.ടി.ആർ.എസ് അനുമതി അല്ലാതെ) എങ്ങിനെ സ്വന്തമാക്കാം? --ശ്രീജിത്ത് കെ (സം‌വാദം) 17:44, 11 നവംബർ 2010 (UTC)[മറുപടി]

എന്റെ ആവശ്യപ്രകാരം ഇന്നയാൾ എടുത്തത് എന്ന് രചയിതാവ് എന്നയിടത്ത് കൊടുത്താൽ മതിയാകുമെന്ന് കരുതുന്നു. --ശ്രീജിത്ത് കെ (സം‌വാദം) 17:46, 18 ജനുവരി 2011 (UTC)[മറുപടി]

പകർപ്പവകാശം ഏത് തിരഞ്ഞെടുക്കണം

[തിരുത്തുക]

ഞാന് എനെ്ററ ക്യാമറയില് എടുത്തിട്ടുള്ള ഒരു ഫോട്ടോ അപ്ലോട് ചെയ്യുവാനുള്ള നടപടി ക്രമം വിശദീകരിക്കുമോ? ഫോട്ടോയില് ഒരു ചിലന്തിയും ചിലന്തിവലയില് കുടുങ്ങിയ ഒരു ഉറുന്പുമാണ്. അതിനെ്ററ പകര്പ്പാവകശങ്ങള് എങ്ങനെയാണ് ചേര്ക്കേണ്ടത്? -- Mkr872

ചിത്രം അപ്ലോഡ് ചെയ്യുമ്പോൾ തന്നെ licensing എന്നയിടത്ത് താഴെ കൊടുത്തിരിക്കുന്ന പ്രകാരം ലൈസൻസ് തിരഞ്ഞെടുക്കുക. ചിത്രം താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ മാത്രമേ ഈ ലൈസൻസ് ടാഗുകൾ ഉപയോഗിക്കാവൂ.
  • ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ പൊതുസഞ്ചയം എന്ന ഫലകം ഉപയോഗിക്കുക.
  • ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ - ഷെയർ അലൈക്ക് 3.0 എന്നത് തിരഞ്ഞെടുക്കുക.
  • ഏത് വേണമെന്ന് നിശ്ചയിക്കാനാവുന്നില്ലെങ്കിൽ അതിൽ ഒന്നിൽ ഉചിതമായവ എന്ന് ചേർത്തിട്ടുണ്ട്. അത് ഉപയോഗിക്കുക. --ശ്രീജിത്ത് കെ (സം‌വാദം) 17:44, 18 ജനുവരി 2011 (UTC)[മറുപടി]


എങ്ങനെ ചിത്രങ്ങൾ അപ്‌ലോഡ്‌ ചെയാം

[തിരുത്തുക]

എനിക്ക് ഒരു ലോഗോ ടൈപിൽ ഉള്ള ഒരു ചിത്രം അപ്‌ലോഡ്‌ ചെയണമെന്ന് ഉണ്ട് .പക്ഷേ ഇതിനു മുൻപ് ഒരു പാട് ചിത്രങ്ങൾ അപ്‌ലോഡ്‌ ചെയിതെഘിലും അവ എല്ലാം പെട്ടന്ന് തന്നെ നിക്കം ചെയപെട്ടു .അനുമതി പത്രം എങ്ങനെയാണ് തിരഞ്ഞു എടുകേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരാമോ..?--Malayalamcinema 05:20, 4 ഫെബ്രുവരി 2014 (UTC)Malayalamcinema,10:49,4.ഫെബ്രുവരി.2014

എങ്ങനെ ചിത്രങ്ങൾ അപ്‌ലോഡ്‌ ചെയാം

[തിരുത്തുക]

എനിക്ക് ഒരു ലോഗോ ടൈപിൽ ഉള്ള ഒരു ചിത്രം അപ്‌ലോഡ്‌ ചെയണമെന്ന് ഉണ്ട് .പക്ഷേ ഇതിനു മുൻപ് ഒരു പാട് ചിത്രങ്ങൾ അപ്‌ലോഡ്‌ ചെയിതെഘിലും അവ എല്ലാം പെട്ടന്ന് തന്നെ നിക്കം ചെയപെട്ടു .അനുമതി പത്രം എങ്ങനെയാണ് തിരഞ്ഞു എടുകേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരാമോ..?--Malayalamcinema 05:22, 4 ഫെബ്രുവരി 2014 (UTC)Malayalamcinema,10:49,4.ഫെബ്രുവരി.2014

എങ്ങനെ ചിത്രങ്ങൾ അപ്‌ലോഡ്‌ ചെയാം

[തിരുത്തുക]

എനിക്ക് ഒരു ലോഗോ ടൈപിൽ ഉള്ള ഒരു ചിത്രം അപ്‌ലോഡ്‌ ചെയണമെന്ന് ഉണ്ട് .പക്ഷേ ഇതിനു മുൻപ് ഒരു പാട് ചിത്രങ്ങൾ അപ്‌ലോഡ്‌ ചെയിതെഘിലും അവ എല്ലാം പെട്ടന്ന് തന്നെ നിക്കം ചെയപെട്ടു .അനുമതി പത്രം എങ്ങനെയാണ് തിരഞ്ഞു എടുകേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരാമോ..?--Malayalamcinema 05:24, 4 ഫെബ്രുവരി 2014 (UTC)സിനിമ ഗാലെറി സംവാദം ,10:49,4.ഫെബ്രുവരി.2014

Adhilamika thatwa sastravum Athiyadhunika sastra sankitha vidiyam Oru lekhanam todangan agrahikunnu.

[തിരുത്തുക]

Malayalam type chayyan pc yel ISM upyahikunnu. Evida athu pattunilla. Unicode Downlod chaithu. Athu Work chayyan Anthu venam Annfivella.— ഈ തിരുത്തൽ നടത്തിയത് 117.246.85.142 (സംവാദംസംഭാവനകൾ) 09:13, ഫെബ്രുവരി 11, 2014 (UTC)

സഹായം:എഴുത്ത് ഇതു കാണുക --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:25, 11 ഫെബ്രുവരി 2014 (UTC)[മറുപടി]

These 3 things most people see daily in their life. Rearrange the spelling and answer.... 1 kwolaclcl 2 cbeofoka 3 gilencafin

പത്രങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ

[തിരുത്തുക]

പത്രങ്ങളുടെ വാർത്തകളിൽ ചേർത്തിട്ടുള്ള ചിത്രങ്ങൾ എഡിറ്റ് ചെയ്ത് കോമൺസിലേക്ക് അപ്ലോഡ് ചെയ്യാമോ?--Chandrapaadam (സംവാദം) 14:59, 2 മേയ് 2014 (UTC)[മറുപടി]

@ഉ:Chandrapaadam സ്വതന്ത്രമായ ചിത്രങ്ങൾ മാത്രമേ കോമൺസിൽ ചേർക്കാൻ അനുവദിക്കുകയുള്ളൂ. പത്രത്തിലെ ചിത്രങ്ങളുടെ പകർപ്പവകാശം മിക്കവാറും അതാതു പത്രത്തിൽ നിക്ഷിപ്തമായിരിക്കും. ഭൂരിഭാഗവും ചേർക്കാൻ കഴിയില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:24, 2 മേയ് 2014 (UTC)[മറുപടി]


എന്റെ പൂർവ പിതാമഹന്റെ ചിത്രം{1836 -1926} അദ്ദേഹത്തിന്റെ ചെറുമകൻ ആയ എന്റെ പിതാവ് (പരേതൻ ) എടുത്ത ആ ചിത്രം എനിക്ക് അപ്ലോഡ് ചെയ്യാമല്ലോ എനിക്ക് ആവശ്യമെങ്കിൽ ആ ചിത്രം ബന്ദപ്പെട്ട ലേഖനങ്ങളിൽ ഉപയോഗിക്കാമല്ലോ ? പകർപ്പുഅവകാശം എന്താണ് കൊടുക്കേണ്ടത് ദയവായി അറിയിക്കുമല്ലോ--Travancorehistory 10:27, 2 ഒക്ടോബർ 2014 (UTC)

thanks

പകർപ്പവകാശം തീർന്ന പടങ്ങൾ കോമ്മൺസിൽ കയറ്റുമ്പോൾ

[തിരുത്തുക]

ഞാൻ 1952 ലെ ഒരു പടം, അതായത് അതിന്റെ പകർപ്പവകാസം 2003 കഴിഞ്ഞത് കോമ്മൺസിലേക്ക് അപ്ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൽ തക്കതായ ലൈസൻസ് ലഭിക്കുന്നില്ല. ഇന്ത്യയിൽ 50 വർഷം കഴിഞ്ഞ പടങ്ങൾ പൊതുസഞ്ചയത്തിൽ വരുന്നതാണ്. എന്നാൽ കോമ്മൺസിൽ അത്തരം ലൈസൻസ് ടെമ്പ്ലേറ്റ് ലഭ്യമല്ല. ഇന്ത്യ [1] ടെമ്പ്ലേറ്റ് ഒരെണ്ണം കോപ്പി ചെയ്ത് നോക്കിയിട്ടും ശരിയാകുന്നില്ല. സാഹയിക്കാമോ? --Challiovsky Talkies ♫♫ 18:11, 13 മാർച്ച് 2017 (UTC)[മറുപടി]

Thiruvathira ithihyam

[തിരുത്തുക]

ipozhum ingane ulla chadangukal nadakkunundo

സ്കൂൾ PTA

[തിരുത്തുക]

ഗവ.സ്കൂളിലെ മറ്റ് കമ്മറ്റികളിൽ അംഗമായത് കൊണ്ട് (ഉദാഹരണത്തിന് SMC യിലോ SPG യിലോ ) PTA കമ്മറ്റിയിൽ അംഗമാകുന്നതിന് എന്തെങ്കിലും നിയമം തടസം ഉണ്ടോ?